Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renovation

Kozhikode

ഒ​ന്നാംഘ​ട്ട ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ റോ​ഡ് വീ​ണ്ടും കു​ത്തി​പ്പൊ​ളി​ച്ചു

മു​ക്കം: മു​ക്കം- മാ​മ്പ​റ്റ ബൈ​പാ​സി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൊ​ട്ടി​യ പൈ​പ്പ് മാ​റ്റാ​നാ​യി റോ​ഡ് വീ​ണ്ടും കു​ത്തി​പ്പൊ​ളി​ച്ചു. കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ക്കു​ന്ന റോ​ഡ് ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ര​ണ്ടാം വ​ട്ട​വും കു​ത്തി​പ്പൊ​ളി​ച്ച​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

ക​ഴി​ഞ്ഞ ആ​ഴ്ച റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം കു​ത്തി​പൊ​ളി​ച്ച് പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി​യ​തി​ന്‍റെ നൂ​റ് മീ​റ്റ​ർ മാ​റി​യാ​ണ് ഇ​ന്ന​ലെ റോ​ഡ് കു​ത്തി​പൊ​ളി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ എ​ടു​ക്കു​ന്ന കു​ഴി​യി​ൽ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​ന് അ​ടി​യി​ലൂ​ടെ പോ​വു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള സി​മ​ന്‍റ് പൈ​പ്പു​ക​ളാ​ണ് സ്ഥി​ര​മാ​യി പൊ​ട്ടു​ന്ന​ത്. ര​ണ്ട് വ​ർ​ഷം മു​ൻ​പ് റോ​ഡി​ന്‍റെ പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ച സ​മ​യ​ത്ത് ത​ന്നെ പ​ഴ​കി​യ പൈ​പ്പ് മാ​റ്റി പു​തി​യ പൈ​പ്പ് ഇ​ടാ​ൻ നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ ഇ​തൊ​ന്നും മു​ഖ​വി​ല​കെ​ടു​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും റോ​ഡ് പ്ര​വ​ർ​ത്തി ന​ട​ത്തു​ക​യും ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​പ്പോ​ൾ സ്ഥി​ര​മാ​യി പൈ​പ്പ് പൊ​ട്ടു​ക​യും റോ​ഡ് പൊ​ളി​ക്കേ​ണ്ട അ​വ​സ്ഥ​യു​മാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച റോ​ഡ് പ്ര​വ​ർ​ത്തി ഇ​നി​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.

അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന റോ​ഡി​ൽ എ​ട്ട് മീ​റ്റ​റോ​ളം വീ​തി​യു​ണ്ടാ​യി​ട്ടും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​വേ പ്ര​കാ​രം ക​ണ്ടെ​ത്തി​യ സ്ഥ​ലം തി​രി​ച്ചു പി​ടി​ക്കാ​തെ​യാ​ണ് റോ​ഡ് പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത്ര​യും ദൂ​രം പൈ​പ്പ് മാ​റ്റാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ക​യ്യി​ൽ പ​ണ​മി​ല്ലെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

 

Latest News

Corehub Up